---
title: "തലശേരിയിൽ 60 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ"
english_title: "Woman arrested with 60 bottles of Mahi liquor in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103117/Woman arrested with 60 bottles of Mahi liquor in Thalassery"
published_at: "2023-03-15T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64114c3b1803a_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ 60 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

> **Lead Summary:** തലശേരിയിൽ 60 കുപ്പി പുതുച്ചേരി മദ്യവുമായി തമിഴ്നാട് സ്വദേശിനിയായ യുവതി അറസ്റ്റിൽ. തലശ്ശേരി എക്സൈസ് റെയ്ഞ്ച് പ്രിവന്റിവ്‌ ഓഫീസർ വി. സുധീറിൻ്റെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് 60 കുപ്പി പുതുച്ചേരി മദ്യം പിടികൂടിയത്. തമിഴ്നാട് വിലുപ്പുരം ജില്ല കള്ള കുറിച്ചി സ്വദേശിനി റാണിയെ അറസ്റ്റു ചെയ്തു. സിവിൽ എക്സ്സൈസ് ഓഫീസർ കെ. ബൈജേഷ്, ഒ. ലിമേഷ്, സി.വി മുഹമ്മദ്‌ ബഷീർ ,വി.കെഫൈസൽ, കെ. കാവ്യ, സീനിയർ ഗ്രേഡ് ഡ്രൈവർ കെ. ബിനീഷ് , എന്നിവരും സംഘത്തിലുണ്ടായിരുന്നു.

## Article Content

തലശേരിയിൽ 60 കുപ്പി പുതുച്ചേരി മദ്യവുമായി തമിഴ്നാട് സ്വദേശിനിയായ യുവതി അറസ്റ്റിൽ. തലശ്ശേരി എക്സൈസ് റെയ്ഞ്ച് പ്രിവന്റിവ്‌ ഓഫീസർ വി. സുധീറിൻ്റെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് 60 കുപ്പി പുതുച്ചേരി മദ്യം പിടികൂടിയത്. തമിഴ്നാട് വിലുപ്പുരം ജില്ല കള്ള കുറിച്ചി സ്വദേശിനി റാണിയെ അറസ്റ്റു ചെയ്തു. സിവിൽ എക്സ്സൈസ് ഓഫീസർ കെ. ബൈജേഷ്, ഒ. ലിമേഷ്, സി.വി മുഹമ്മദ്‌ ബഷീർ ,വി.കെഫൈസൽ, കെ. കാവ്യ, സീനിയർ ഗ്രേഡ് ഡ്രൈവർ കെ. ബിനീഷ് , എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103117/Woman arrested with 60 bottles of Mahi liquor in Thalassery)